വെള്ളറട: കാളിമല തീർത്ഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പുലർച്ചെ മുതൽ തീർത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ദൂര സ്ഥലങ്ങളിൽ നിന്നാ എത്തിയവരാണ് തീർത്ഥാടകരിലധികവും. മലമുകളിലെത്തിയ തീർത്ഥാടകർക്ക് കാളിമല ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഭക്ഷണവും വെള്ളവും നൽകി. കടുത്ത വേനൽച്ചൂടിനെപോലും വകവെയ്ക്കാതെയാണ് കിലോമീറ്ററുകൾ കാൽനടയായി സമുദ്ര നിരപ്പിൽ നിന്ന് മൂവായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭദ്രകാളിയെയും ധർമ്മ ശാസ്താവിനെയും വണങ്ങാൻ തീർത്ഥാടകരെത്തിയത്. ഇന്നലെ രാവിലെ ലക്ഷാർച്ചന നടന്നു.
ഇന്ന് രാവിലെ 8മുതൽ മഹാമൃത്യുജ്ഞയ ഹോമം, മേയ് 2ന് രാവിലെ 10ന് മൃത്യുജ്ഞയ ഹോമം, 11ന് അഷ്ടാഭിഷേകം, വൈകിട്ട് 4.30ന് ഭദ്രകാളി സഹസ്രനാമം, തീർത്ഥാടർക്ക് വിശ്രമിക്കാൻ ഇടത്താവളങ്ങളും വാഹന പാർക്കിംഗിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |