കടയ്ക്കൽ: കോടതിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ കടയ്ക്കൽ പൊലീസ് പിടികൂടി. തിരുവനന്തപുരം പേയാട് സ്വദേശി രതീഷിനെയാണ് കടയ്ക്കൽ സി.ഐ.രാജേഷ്, മേവനക്കോണം സ്വദേശികളായ സിനേഷ്, ജ്യോതി എന്നിവരുടെ സഹായത്തോടെ പിടികൂടിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിലായിരുന്ന രതീഷിനെ പാങ്ങലുകാട് ഒരു ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കടയ്ക്കൽ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ടോയ്ലെറ്റിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാൾ എസ്.ബി.ഐ റോഡിലൂടെ ഓടുന്നത് കണ്ട് ഗ്യാസ് റിപ്പയർ ഷോപ്പ് നടത്തുന്ന സിനേഷ് വിവരം സി.ഐ ആർ.രാജേഷിനെ അറിയിച്ചു. സ്കൂട്ടിയിൽ പ്രതിയെ പിന്തുടർന്ന സി.ഐ അടിപ്പാറ മേടയിൽ ക്ഷേത്രത്തിന് സമീപം വച്ച് കീഴ്പ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെ താമസക്കാരി ജ്യോതി ഷാൾ കൊണ്ടുവന്ന് പ്രതിയുടെ കൈകൾ കൂട്ടിക്കെട്ടി. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |