പാലോട്: കൊച്ചുവിള യുവതരംഗം സാംസ്കാരിക വേദി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികൾക്കുവേണ്ടി ഗ്രന്ഥശാല ഹാളിൽ സംഘടിപ്പിച്ച അവധിക്കാല പഠന ക്യാമ്പ് പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ ഉദ്ഘാടനം ചെയ്തു, നാടൻപാട്ട് പരിശീലനക്ലാസ് വൈശാഖ് ശ്രീരാഗം നയിച്ചു, ചിത്രരചന പരിശീലനം ചിത്രകാരൻ സതീഷ് താന്നിമൂടനും കൗമാരം കരുതലോടെ എന്ന വിഷയത്തിൽ പെരിങ്ങമ്മല പഞ്ചായത്ത് കമ്മ്യുണിറ്റി വിമെൻ ഫെസിലിറ്റേറ്റർ ഷാഹിന .എസ് കൗൺസിലിംഗ് ക്ലാസും നയിച്ചു. കലാ മത്സരങ്ങളുടെ സമ്മാനദാനം റിട്ട: അദ്ധ്യാപകൻ ഇ. സലാഹുദീൻ നിർവഹിച്ചു, സമാപന സമ്മേളനം ഗ്രന്ഥശാല പ്രസിഡന്റ് താന്നിമൂട് ഷംസുദീന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനൻ ഉദ്ഘാടനം ചെയ്തു, സെക്രട്ടറി മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു, ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമ ഇല്യാസ്, നിസാർ മുഹമ്മദ് സുൽഫി ,എം.എം.ഫൈസൽ, അൻസാരി കൊച്ചുവിള ,എസ്.ജി കുമാർ, ഗോപികൃഷ്ണ എന്നിവർ പ്രസംഗിച്ചു. യൂത്ത് വിംഗ് കൺവീനർ മുഹമ്മദ്. ആർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |