ആറ്റിങ്ങൽ: മണമ്പൂർ ഗവ.യു.പി.സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ കവിതാലാപന മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. 62 കുട്ടികൾ പങ്കെടുത്തു. മത്സരത്തോടനുബന്ധിച്ച സമ്മേളനം കവി മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം നിമ്മി അനിരുദ്ധൻ, ബി.രതീഷ് കുമാർ, അഡ്വ.എം.പി. ശശിധരൻ നായർ, ജി. പ്രഫുല്ലചന്ദൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സി.ഐ.രാജൻ സ്വാഗതവും ആർ. സെയിൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |