നെയ്യാറ്റിൻകര: നഗരസഭയുടെ മുനിസിപ്പൽ സ്റ്റേഡിയത്തിലും നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലും ഇന്ന് മുതൽ ജൂൺ 24വരെ സ്വച്ഛ്‌ഭാരത് മിഷന്റെ ഭാഗമായി ഉപയോഗിച്ചതോ അല്ലാത്തതോ ആയതും മറ്റുള്ളവർക്ക് ഉപയോഗപ്രദവുമായ ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ,ഗാർഹിക ഉപകരണങ്ങൾ,തുണിത്തരങ്ങൾ,ചെരുപ്പുകൾ,പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ശേഖരിച്ച് ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യും.പൊതുജനങ്ങൾക്ക് 27 വരെ മുട്ടയ്ക്കാട് കമ്മ്യൂണിറ്റി ഹാൾ,പെരുമ്പഴുതൂർ സ്കൂൾ,ആറാലുംമൂട്, ഓലത്താന്നി മാർക്കറ്റ്, 29മുതൽ ജൂൺ 1വരെ തൊഴുക്കൽ എം.സി.എഫ് ജയിലിന് സമീപം തവരവിള അങ്കണവാടി അമരവിള മാർക്കറ്റ്, അക്ഷയ കോംപ്ലക്സ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററുകളിൽ രാവിലെ 10മുതൽ 1വരെ സാധന സാമഗ്രികൾ നേരിട്ട് എത്തിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |