ചന്തേര: കടയടച്ച് വീട്ടിലേക്ക് മടങ്ങിയ 38 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശിയെ ചന്തേര പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. മലപ്പുറം പള്ളിക്കുന്ന് കടലുണ്ടി നഗരത്തിലെ അർഷാദിനെ (23)യാണ് ചന്തേര എസ്.ഐ, എം.വി. ശ്രീദാസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് സംഭവം. വലിയപറമ്പ് വെളുത്ത പൊയ്യയിൽ നിന്ന് കടയടച്ച് ഇടവഴിയിലൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. യുവതി ഉടൻ തന്നെ ചന്തേര പൊലീസിൽ പരാതി നൽകി. മൂന്ന് ദിവസം മുമ്പ് കടയിൽ ഫോൺ റീചാർജ് ചെയ്യാനെത്തിയ യുവാവുമായി സാദൃശ്യമുള്ളയാളാണ് പ്രതിയെന്ന് സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞിരുന്നു. ഈ നമ്പർ കണ്ടെത്തി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ചന്തേര എ.എസ്.ഐ കെ. ലക്ഷ്മണൻ, സിവിൽ പൊലീസ് ഓഫീസർമാരായ എൻ.എം. രമേശൻ, പി.പി. സുധീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |