ആറ്റിങ്ങൽ:കേന്ദ്ര സർക്കാരിന്റെ വർഗീയ വിദ്യാഭ്യാസ നയത്തിനെതിരെ ജനകീയ വിദ്യാഭ്യാസ സമിതി ആറ്റിങ്ങൽ ആലംകോട് ജംഗ്ഷനിൽ വിദ്യാഭ്യാസ സദസസും കാൽനട പ്രചാരണ ജാഥയുടെ ഉദ്ഘാടനവും കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എ.നജീബ് നിർവഹിച്ചു.സബ് ജില്ലാ പ്രസിഡന്റ് എം മഹേഷ് അദ്ധ്യക്ഷത വഹിച്ചു.എൻ.മോഹനൻ നായർ,ബാലസംഘം ജില്ലാ പ്രസിഡന്റ് ഭാഗ്യാ മുരളി , സ്വാഗതസംഘം ചെയർമാനും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ.നജാം,ജില്ലാ ട്രഷറർ ബി.എസ്.ഹരിലാൽ,ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.സുബാഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എച്ച്.അരുൺ,കെ.പി.ശ്രീകല,സബ് ജില്ലാ സെക്രട്ടറി എം.ബാബു,സബ് ജില്ലാ എക്സിക്യൂട്ടീവ് അജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |