ആറ്റിങ്ങൽ: ഡബിൾ സെഞ്ച്വറിയിൽ ചെറിയ ഉള്ളി. പച്ചക്കറി പത്തിനങ്ങൾക്ക് വില നൂറിന് മുകളിലാണ്. സാധാരണക്കാരന്റെ നടുവൊടിച്ച് പച്ചക്കറി വില മുന്നോട്ട് കുതിക്കുന്നു. ചെറിയ ഉള്ളി വില 200ൽ കഴിഞ്ഞ ഒരാഴ്ച നിൽക്കുമ്പോൾ ആന്ധ്രയിൽ നിന്നുള്ള ചെറിയ ഉള്ളിയുടെ വിപണിവില 100ലെത്തി. ഇവ രണ്ടും കാഴ്ചയിലെ സാമ്യം നിറത്തിൽ മാത്രമാണ്. ആന്ധ്ര ഉള്ളിക്ക് നിറം കൂടുതലാണ്. ചെറിയ ഉള്ളിക്ക് കയറിയ വില സവാളയ്ക്കില്ല. 25ൽ നിലനിൽക്കുന്നു.തക്കാളിവില പിന്നെയും കൂടി. തോട്ടങ്ങളിലെ മഴയും വെള്ളക്കെട്ടും പച്ചക്കറി ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. മഴ തുടർന്നാൽ ഇനിയും വില കൂടുമെന്നാണ് തോട്ടങ്ങളിൽ നിന്നുള്ള വിവരം. ഇപ്പോൾ ഉയർന്നുനിൽക്കുന്ന വിലനിലവാരം ഓണം വരെ തുടരുമെന്നും അവർ പറഞ്ഞു. ഓഗസ്റ്റിൽ ഒണം വരാനിരിക്കെ ഇത്രയും നേരത്തെ പച്ചക്കറികൾക്ക് വില വർദ്ധിച്ചത് ജനങ്ങൾക്ക് പ്രഹരമാണ്. ഓണക്കാലത്തെ വിലക്കയറ്റം കൂടിയാകുന്നതോടെ പൊതുജനത്തിന് ഇരട്ടി പ്രഹരമാകും.
100ൽ തൊട്ട് പച്ചക്കറികൾ
തക്കാളി.......... 140
പൂണ്ട് ...........200
തൊണ്ടൻ മുളക് ....400
ചേമ്പ് ...........140
ബീൻസ് ......100
കാപ്സിക്കം......... 100 - 200
മുളക് ..........100
കറിനാരങ്ങ....... 100
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |