വർക്കല: പട്ടികജാതി വികസനവകുപ്പിന്റെ പഠനമുറി പദ്ധതിക്കായി വർക്കല നഗരസഭാ പരിധിയിലുള്ള പട്ടികജാതി കുടുബങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ഗവ /എയ്ഡഡ് / ടെക്‌നിക്കൽ/ സ്‌പെഷ്യൽ/ കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.വരുമാന പരിധി ഒരു ലക്ഷം രൂപയും വീടിന്റെ വിസ്തീർണം 800 ചതുരശ്രയടിയിൽ കവിയരുത്.പട്ടികജാതി വികസന വകുപ്പിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.അർഹരായ ഗുണഭോക്താക്കൾ ജാതി സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ്,ബന്ധപ്പെട്ട സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രം,വീടിന്റെ ഉടമസ്ഥാവകാശ രേഖ എന്നിവ സഹിതം 30ന് വൈകിട്ട് 5ന് മുൻപായി വർക്കല നഗരസഭ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |