ചിറയിൻകീഴ്: ചിറയിൻകീഴ് കൃഷി ഭവനിൽ തിങ്കളാഴ്ച തോറും നടക്കുന്ന ആഴ്ചചന്തയിൽ ഉത്പന്നങ്ങൾ സ്ഥിരമായി നൽകുന്ന വീട്ടമ്മമാർക്ക് കൃഷിഭവന്റെ നേതൃത്വത്തിൽ പുതു കൃഷിക്കായുള്ള സങ്കരയിനം വിത്തുകൾ വിതരണം ചെയ്തു.സംസ്ഥാന ഹോർട്ടിക്കൾച്ചറൽ മിഷൻ പദ്ധതി പ്രകാരമാണ് വിത്ത് സൗജന്യമായി വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉഷാ നായർക്ക് നൽകി നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശിവപ്രഭ അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് വീട്ടുവളപ്പിലെ ഉത്പന്നങ്ങൾ കൃഷി ഒാഫീസറുടെ നേതൃത്വത്തിൽ ലേലം ചെയ്ത് വിപണനം നടത്തി.അസിസ്റ്റന്റ് കൃഷി ഒാഫീസർ എസ്.അനിൽകുമാർ,കൃഷി അസിസ്റ്റന്റുമാരായ വി.സിന്ധു, കാർത്തിക.ജെ.എസ്, പെസ്റ്റ് സ്കൗട്ട് ബി.ബാബു തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ രണ്ടു വർഷമായി എല്ലാ തിങ്കളാഴ്ചകളിലും ശാർക്കരശ്രീ കൃഷിക്കൂട്ടം അംഗങ്ങളായ വി.സിന്ധു,എസ്.ജീവ, സൂര്യ.പി.മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആറു ലക്ഷം രൂപയുടെ ജൈവ ഉത്പന്നങ്ങൾ വിറ്റഴിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |