കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പരിധിയിലെ നഗരൂർ പഞ്ചായത്ത് ഇനി സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്. നഗരൂർ ക്രിസ്റ്റൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് നഗരൂർ പഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരരുള്ള പഞ്ചായത്തായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷനായി. ബ്ലോക്ക് ഡിജിറ്റൽ സാക്ഷരതാ കോ-ഓർഡിനേറ്റർ കെ.ജി.ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ ജി.ഷീബ നന്ദിയും പറഞ്ഞു. ജി.ജി.ഗിരികൃഷ്ണൻ, ശ്രീജാ ഉണ്ണികൃഷ്ണൻ, പി.പ്രസീത,അബി ശ്രീരാജ്,എ.എസ്.വിജയലക്ഷ്മി,കെ.അനിൽ കുമാർ,കുമാരി ശോഭ,ആർ.എസ്.സിന്ധു, എൻ.അനി,എം.രഘു,നിസാമുദ്ദീൻ നാലപ്പാട്ട്, അനോബ് ആനന്ദ്,ആർ.സുരേഷ് കുമാർ,എസ്.രേവതി,കെ.ശ്രീലത,എസ്.ഉഷ,അർച്ചന സഞ്ചു, പഞ്ചായത്ത് സെക്രട്ടറി ആർ.എസ്.ഷീജ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |