വെഞ്ഞാറമൂട്: മലയോര പ്രദേശത്തെ ശുദ്ധജലക്ഷാമത്തിന് പരിഹാരമായി ആരംഭിച്ചതാണ് വാമനപുരം പഞ്ചായത്തിലെ കുറ്ററ പമ്പ് ഹൗസ്. നെല്ലനാട് - വാമനപുരം - മാണിക്കൽ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് വിതരണം ചെയ്യുന്നത് ശുദ്ധീകരിക്കാത്ത ജലമാണെന്നാണ് നാട്ടുകാരുടെ പരാതി. ജലവിതരണത്തിനായി പമ്പ് ഹൗസും ഓവർ ഹെഡ് ടാങ്കും നിർമ്മിച്ചിട്ടുണ്ടെങ്കിലും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഇതുവരെ കുറ്ററയിൽ സ്ഥാപിച്ചിട്ടില്ല. നിലവിൽ പമ്പ്ഹൗസിനോട് ചേർന്നുള്ള ഇൻഫിൽട്ടേഷൻ ഗാലറി വഴിയെത്തുന്ന വെള്ളത്തിൽ ബ്ലീച്ചിംഗ് പൗഡർ ലായനി ചേർത്ത് അണുവിമുക്തമാക്കിയാണ് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ വിഭാഗം പറയുന്നു.
സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടർന്ന് 2019ൽ മനുഷ്യാവകാശ കമ്മിഷൻ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു.ഇതിനായി ആറ് മാസത്തെ സമയവും അനുവദിച്ചു.എന്നാൽ പദ്ധതി എങ്ങുമെത്തിയില്ല.
കുടിവെള്ള വിതരണം സുഗമമാക്കാൻ ജലശുദ്ധീകരണ ശാല സ്ഥാപിക്കുന്നതിനുള്ള നടപടികൾ വാട്ടർ അതോറിട്ടിയുടെ പി.പി.ഡി വിഭാഗം പൂർത്തീകരിച്ചതായി പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |