ആറ്റിങ്ങൽ:കേന്ദ്ര അവഗണനയ്ക്കും നീതികേടിനുമെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടത് മുന്നണി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം ആർ.രാമു ഉദ്ഘാടനം ചെയ്തു.അവനവഞ്ചേരി രാജു അദ്ധ്യക്ഷതവഹിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ,കേരള കോൺഗ്രസ് മാണി വിഭാഗം മണ്ഡലം പ്രസിഡന്റ് എസ്.എം.സാലി,എം.സി.പി.എസ് ജില്ല സെക്രട്ടറി മുകേഷ് പോറ്റി,എം.മുരളി, ആർ.രാജു,ദേവരാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |