SignIn
Kerala Kaumudi Online
Thursday, 25 July 2024 12.55 PM IST

മരണക്കെണിയാവുന്ന ഓവർബ്രിഡ്ജ് - മീരാൻ കടവ് റോഡ്

കടയ്ക്കാവൂർ: കടയ്ക്കാവൂർ ഓവർബ്രിഡ്ജ് - മീരാൻകടവ് റോഡിലെ പലഭാഗങ്ങളും മരണക്കെണിയായി മാറുന്നു. വാട്ടർ അതോറിട്ടിയുടെ പെെപ്പ് ഇടാനുളള കുഴിയെടുപ്പാണ് റോഡിൽ മരണക്കെണി തീർത്തിരിക്കുന്നത്. കുഴിയെടുത്താൽ ആവശ്യമായ നിലയിൽ കുഴിനികത്തി ബലപ്പെടുത്താൻ വാട്ടർ അതോറിട്ടി പലപ്പോഴും ശ്രദ്ധിക്കാറില്ല. മഴയായതോടെ റോഡിൽ പലസ്ഥലത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ടിനടിയിൽ കുഴിയുണ്ടെന്നറിയാൻ കഴിയാതെ ഓടിച്ചുപോകുന്ന ഇരുചക്രവാഹന യാത്രികരാണ് പലപ്പോഴും അപകടങ്ങളിൽപ്പെടുന്നത്. പലർക്കും പരിക്കുകൾ പറ്റിയിട്ടുണ്ടെങ്കിലും കുഴികൾ വേണ്ടവിധം നികത്തി റോഡ് സഞ്ചാരയോഗ്യമാക്കാൻ വാട്ടർ അതോറിട്ടിയുടെ ഭാഗത്തു നിന്ന് യാതൊരുവിധ നടപടിയുമുണ്ടാവുന്നില്ല. അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.