SignIn
Kerala Kaumudi Online
Saturday, 17 August 2024 8.06 AM IST

മഴക്കാലപൂർവ ശുചീകരണം പാളി കൊതുകും ഈച്ചയും പെരുകി

വിതുര: ഇക്കുറി മലയോരമേഖലയിലെ മിക്ക പഞ്ചായത്തുകളിലും മഴക്കാല പൂർവ ശുചീകരണം നാമമാത്രമായി. റോഡരികിലും ഒഴിഞ്ഞ പ്രദേശങ്ങളിലും തോടുകളിലും തള്ളിയ മാലിന്യങ്ങൾ വേനൽമഴയ്ക്കൊപ്പം കലർന്ന് ഇപ്പോൾ പ്രദേശം മുഴുവൻ കൊതുകുകളുടെയും ഈച്ചകളുടെയും ശല്യം വർദ്ധിച്ചിരിക്കുകയാണ്. മാലിന്യം കാരണം ജനം പൊറുതിമുട്ടിയിട്ടും മാലിന്യ നിക്ഷേപത്തിന് യാതൊരു കുറവും ഇതുവരെ ഉണ്ടായിട്ടില്ല.

പ്രധാനറോഡരികുകളിൽ വരെ മാലിന്യം ചാക്കിലും പ്ലാസ്റ്റിക് കിറ്റുകളിലും നിറച്ച് വലിച്ചെറിയുന്നുണ്ട്. ആര്യനാട്-വിതുര,നന്ദിയോട് വിതുര ചായംചാരുപാറ റൂട്ടുകളിൽ മാലിന്യനിക്ഷേപം അതിരൂക്ഷമാണ്. മേമലവലിയവേങ്കാട് റൂട്ടിൽ തലസ്ഥാനത്തുനിന്നുവരെ വാഹനങ്ങളിൽ മാലിന്യം കൊണ്ടിറക്കിയിരുന്നു. പൊൻമുടി വിതുര റോഡരികിലും മാലിന്യനിക്ഷേപം കാണാൻ കഴിയും. വിതുര ഗവ. താലൂക്ക് ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം ഒാടയിലൂടെ ഒഴുകുന്നതായും പരാതി ഉയരുന്നുണ്ട്.

 പടർന്നുപിടിച്ച് പനി

വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ പനി ഉൾപ്പെടെയുള്ള രോഗങ്ങളും വ്യാപിക്കുന്നുണ്ട്. പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. വികസനപ്രവർത്തനങ്ങൾ നടത്താൻപോലും പഞ്ചായത്തുകൾക്ക് ഫണ്ട് ലഭിക്കാത്തതുമൂലമാണ് മഴക്കാല പൂർവശുചീകരണം പാളിയതെന്നാണ് ആക്ഷേപം. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മസേനകൾ കാര്യക്ഷമമായി രംഗത്തുണ്ട്.

 ഇൗച്ച, കൊതുക് ശല്യം രൂക്ഷം

മലയോരമേഖലയിലെ മിക്ക പഞ്ചായത്തുകളിലും ഇൗച്ചയുടെയും കൊതുകിന്റെയും ശല്യം വർദ്ധിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു. മഴയായതോടെ കൂടുതൽ കൊതുകും ഇൗച്ചയും പെരുകി. ഇതോടെ ജനംപൊറുതിമുട്ടി. ഇൗച്ചകൾ ഭക്ഷണപദാർത്ഥങ്ങളിൽ നിറയുന്ന അവസ്ഥയാണ്. ആദ്യമായാണ് ഇത്രയധികം ഇൗച്ചയുടേയും കൊതുകിന്റെയും ശല്യം. മാലിന്യനിക്ഷേപം രൂക്ഷമായതുമൂലമാണ് ഇൗച്ചയുടേയും കൊതുകിന്റെയും ശല്യം വർദ്ധിക്കുവാൻ കാരണമെന്നാണ് വിലയിരുത്തൽ. മാലിന്യങ്ങൾ വാമനപുരം നദിയിൽ വരെ വൻതോതിൽ നിക്ഷേപിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.