ചിറയിൻകീഴ്: മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി മുസ്ലിം ജമാഅത്തിൽ റിപ്പബ്ലിക് ദിനാഘോഷംസംഘടിപ്പിച്ചു.ജമാഅത്ത് പ്രസിഡന്റ് എം. റഹിം ദേശീയപതാക ഉയർത്തി.ചീഫ് ഇമാം അബൂ ഹംദാൻ നൗഫൽ അസ്ലമി റിപ്പബ്ലിക്ദിന സന്ദേശം നൽകി. എ.ആർ നിസാർ, എ.മജ്നു, മാഹിൻ കണ്ണ് കാശിഫി, അബ്ദുൽ മജീദ്, അൻസർ ജൗഹരി, നാസർ ബദറുദ്ദീൻ, മുജീബ്, സിദ്ദിഖ്, റഷീദ് രാവുത്തർ, സൈനുദ്ദീൻ,ജസീർ,സുഹൈൽ,മദ്രസാ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.ജനറൽ സെക്രട്ടറി ആർ.നൗഷാദ് സ്വാഗതവും വൈസ് പ്രസിഡന്റ് എ.ആർ ഷാഫി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |