തിരുവനന്തപുരം: കൊവിഡ് കാലത്തിന് മുൻപ് നിലവിലുണ്ടായിരുന്ന മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്ര ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ച് ഭാരതീയ രാജ്യ പെൻഷണേഴ്സ് മഹാസംഘ് കേന്ദ്രധനമന്ത്രിക്ക് നിവേദനം അയക്കും.യോഗത്തിൽ ജില്ലാപ്രസിഡന്റ് എം.വേണുഗോപാൽ അദ്ധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി എം.വിജയകുമാർ,ജില്ലാ സെക്രട്ടറി എസ്.ശിവൻകുട്ടി നായർ,രക്ഷാധികാരികളായ എം.വിജയകുമാരൻ നായർ,പി.കെ.രഘുവർമ്മ,വൈസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |