കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ വാർഡ് സമ്പൂർണ ഹരിത വാർഡായി പ്രഖ്യാപിച്ചു.സമ്പൂർണ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് വാർഡിൽ 250ലധികം ബയോബിന്നുകൾ, പച്ചക്കറിത്തൈകൾ, പച്ചക്കറി വിത്തുകൾ എന്നിവ നൽകുകയും ഹരിതചട്ടങ്ങൾ പാലിക്കുന്നതിനായി ഒറ്റത്തവണ ഉപയോഗ സാധനങ്ങൾ ഒഴിവാക്കിക്കൊണ്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ആവശ്യത്തിന് ഉറപ്പുവരുത്തുകയും കിണർ ക്ലോറിനേഷൻ, പരിസരശുചീകരണം, വലിച്ചെറിയൽ മുക്ത ക്യാമ്പെയിൻ എന്നിവ കുടുംബശ്രീ, തൊഴിലുറപ്പ്, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ്മയിലൂടെ നടത്തിയാണ് ഇരുപത്തിയെട്ടാംമൈൽ വാർഡ് ഹരിത വാർഡായി മാറിയത്. നാവായിക്കുളം പഞ്ചായത്തിലെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പെയിനിലാണ് നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഹരിതവാർഡ് പ്രഖ്യാപനം നടത്തിയത്.വാർഡ് മെമ്പർ പൈവേലിക്കോണം ബിജു,സി.ഡി.എസ് ചെയർപേഴ്സൺ നാൻസി,വെട്ടിയറ വാർഡ് മെമ്പർ അരുൺ കുമാർ,ഹരിതകേരള മിഷൻ ആർ.പി പ്രവീൺ,തൊഴിലുറപ്പ് എ.ഇ.രാഹുൽ,ഹരിതകർമ്മസേന പ്രസിഡന്റ് സുദേവൻ.ജി,വാർഡ് സി.ഡി.എസ് പത്മരാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |