ചിറയിൻകീഴ് : 18 മുതൽ 21വരെ തിരുവനന്തപുരത്ത് നടക്കുന്ന എസ്.എഫ്.ഐയുടെ 35-ാമത് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി പൊതു ഇടങ്ങൾ ശുചീകരിക്കും.പരിപാടിക്ക് തുടക്കം കുറിച്ച് അഞ്ചുതെങ്ങ് അമ്മൻകോവിൽ ജംഗ്ഷനും പരിസരവും ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി.എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ വൃക്ഷത്തൈ നട്ട് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ലോക്കൽ കമ്മിറ്റി പ്രസിഡന്റ് മിഥുൻ,കാശിക്ക്, ആഷിക്,അഖിൽ,അഭിഷേക് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |