കല്ലമ്പലം: കല്ലമ്പലത്ത് ഒരു കോടിയോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കിളിമാനൂർ കൊടുവഴന്നൂർ സ്വദേശികളായ ഗോകുൽ(27), ശരത്(27)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊറിയർ സർവീസിനെന്ന വ്യാജേന കെട്ടിടം വാടകയ്ക്കെടുത്തായിരുന്നു നിരോധിത പുകയിലെ ഉത്പന്നങ്ങളുടെ കച്ചവടം. കല്ലമ്പലം എസ്.എച്ച്.ഒ പ്രൈജു.ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ നഗരൂർ ഭാഗത്ത് നിന്നും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കല്ലമ്പലം മാവിൻമൂട് പാണൻതറ സ്വദേശി ബീനയുടെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. സ്പെഷ്യൽ ബ്രാഞ്ചിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെയാണ് പരിശോധന നടത്തിയത്. കടയുടെ പൂട്ട് പൊളിച്ചാണ് പൊലീസ് അകത്തുകടന്നത്. അറുപതോളം പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |