തിരുവനന്തപുരം:വല്ലത്ത് എഡ്യൂക്കേഷൻ, ഹെൽപിംഗ് ഹാൻഡ് ഓർഗനൈസേഷൻ എന്ന സംഘടനയുമായി ചേർന്ന് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യേക പാഠ്യപദ്ധതി മുൻ ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു.എച്ച്.ടു.ഒ കണിയാപുരം ക്യാമ്പസിൽ നടന്ന ചടങ്ങിൽ വല്ലത്ത് എഡ്യൂക്കേഷൻ എം.ഡി ഡോ.കല്യാണി വല്ലത്ത്, എച്ച്.ടു.ഒ സ്ഥാപക ജോളി ജോൺസൺ,വല്ലത്ത് എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.സുദീപ് പിള്ള, അക്കാഡമിക്ക് ഹെഡ് നിർമ്മല മംഗലാട്ട്,യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.ആർ.ബാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |