വിഴിഞ്ഞം: മുൻവൈരാഗ്യത്തെ തുടർന്ന് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു.സംഭവത്തിൽ പ്രതികളായ നാലംഗ സംഘത്തിലെ രണ്ടുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ്ചെയ്തു. വെങ്ങാനൂർ സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി ആസിഫ്,സുഹൈബ് എന്നിവർക്ക് പരിക്കേറ്റു.മടവൂർപ്പാറ തിട്ടവേലി സ്വദേശി അഭിഷേക്(19), നെല്ലിവിള വവ്വാമൂല തേരിവിളയിൽ ജിഷോർ (22) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ കിഷോർ,സാജൻ എന്നിവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 11.50ഓടെ വവ്വാമൂല കായലിന് സമീപത്തായിരുന്നു സംഭവം. കിഷോർ വെട്ടുകത്തി കൊണ്ട് വിഷ്ണുവിന്റെ കാലിൽ വെട്ടുകയായിരുന്നു. ആസിഫിന് കമ്പി കൊണ്ട് മർദ്ദനമേറ്റു. പ്രതികളായ കിഷോറും ജിഷോറും സഹോദരന്മാരാണ്.
എസ്.എച്ച്.ഒ. ആർ.പ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ.ദിനേശ്, സി.പി.ഒമാരായ രാമു.പി.വി,അരുൺ.പി.മണി,സജി,ഹോംഗാർഡ് സുനിൽ എന്നിവരാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |