കല്ലമ്പലം : എം.ടി വാസുദേവൻ നായരുടെ ആദ്യനോവൽ നാലുകെട്ടിന്റെ വായനയും ചർച്ചയും മാവിൻമൂട് നവോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്നു.എം.ടിയുടെ സ്മരണയിൽ കവി ശശി മാവിൻമൂട് പുസ്തകാവതരണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി ബി.രാജലാൽ സ്വാഗതവും വി.പ്രശോകൻ നന്ദിയും പറഞ്ഞു.എൻ.കനകാംബരൻ,എൻ.ജയപ്രകാശ്,ഡോ. വി.മോഹൻകുമാർ,അഡ്വ.സി.എസ്.രാജീവൻ,പി.എസ്.ഗിരിജ,ബി.പ്രഭ,സി.വി.ഹേമചന്ദ്രൻ,പി.ബീന,പി.സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.മോഹൻകുമാർ,കനകാംബരൻ,പ്രശോകൻ എന്നിവർ എം.ടി സിനിമകളിലെ ഗാനങ്ങൾ ആലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |