കടയ്ക്കാവൂർ: സ്നേഹാരാമം സ്ഥാപകൻ ഫാ.ആന്റണി മണിപ്പാടം എസ്.ജെ അനുസ്മരണവും പൂർവവിദ്യാർത്ഥി സംഗമവും സ്നേഹാരാമത്തിൽ സംഘടിപ്പിച്ചു.സ്നേഹാരാമം ഡയറക്ടർ ഫാ.ഷിൻ കല്ലിങ്കൽ എസ്.ജെ സ്വാഗതം പറഞ്ഞു.സെന്റ് സേവിയേഴ്സ് കോളേജ് മാനേജറും ഡയറക്ടറുമായ ഫാ.സണ്ണി ജോസ് എസ്.ജെ അദ്ധ്യക്ഷത വഹിച്ചു.അഞ്ചുതെങ്ങ് ഇടവകവികാരി ഫാ.സന്തോഷ് കുമാർ അനുഗ്രഹപ്രഭാഷണം നടത്തി.ഫാ.ജോൺ ഫ്രാൻസ്,വല്ലേരിയാൻ ഐസക്ക്,അനിത ജോയ് എന്നിവർ പങ്കെടുത്തു.പൂർവവിദ്യാർത്ഥിയായ ഡോ.വർഗീസ് ജോസഫിനെ ചടങ്ങിൽ ആദരിച്ചു. സെന്റ് സേവിയേഴ്സ് കോളേജ് പ്രൊഫസർ ഫാ.ഷിബു ജോസഫ് എസ്.ജെ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |