നെയ്യാറ്റിൻകര : മഹാത്മാ സാംസ്കാരിക വേദി സംഘടിപ്പിച്ച എ.ഐ ശില്പശാല കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് സാധാരണ ജനങ്ങൾക്ക് അവബോധം വരുത്താൻ ഇത്തരം ശില്പശാലകൾക്ക് സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ അഭിപ്രായപ്പെട്ടു. മുൻ എം.എൽ.എ എ.ടി.ജോർജ്,നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ.സാദത്ത്,നഗരസഭാംഗങ്ങളായ ഗ്രാമം പ്രവീൺ,മഞ്ചന്തല സുരേഷ്,ചമ്പയിൽ സുരേഷ്,അഡ്വ.മഞ്ചവിളാകം ജയകുമാർ, അജയാക്ഷൻ.പി.എസ്,കൊല്ലയിൽ രാജൻ എന്നിവർ സംസാരിച്ചു. സൗമ്യ.പി.എസ്,ആതിര അജിത് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |