കോവളം: കോവളം ഗ്രോവ് ബീച്ചിൽ ജർമ്മൻ സ്വദേശിയുടെ പണവും പാസ്‌പോർട്ടും സൂക്ഷിച്ച ബാഗ് കവർന്നയാളെ കോവളം പൊലീസ് പിടികൂടി. ആലപ്പുഴ തുമ്പോളി സ്വദേശി ഫൈസൽഖാൻ (37) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ബീച്ചിൽ കുളിക്കുന്നതിന് മുമ്പ് തീരത്ത് ഫോണും പണവും അടങ്ങിയ ബാഗ് സൂക്ഷിച്ചിരുന്നു. കുളി കഴിഞ്ഞ് എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം വിദേശി അറിഞ്ഞത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നഗരത്തിൽ നിന്നു പിടി കൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |