ആറ്റിങ്ങൽ: മണമ്പൂർ ഗവ.യു.പി സ്കൂൾ ശതാബ്ദി സ്മാരകങ്ങൾ ഉദ്ഘാടനം ചെയ്തു. മണമ്പൂർ രാജൻബാബുവും ശില്പ രവികുമാറും ചേർന്ന് നിർമ്മിച്ചു നല്കിയ ശതാബ്ദി സ്മാരക പ്രവേശന കവാടം വർക്കല ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ അഡ്വ.സ്മിത സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. മണമ്പൂർ സുരേഷും നവിൻ എം.എസും ആർ.ബി.ഐയും സ്പോൺസർമാരായ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. കോണത്തു വീട്ടിൽ ബി.തുളസീധരൻപിള്ള സ്പോൺസർ ചെയ്ത സ്മാർട്ട് ക്ലാസ്റൂം പഞ്ചായത്തംഗം നിമ്മി അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു.കോണത്തു വീട്ടിൽ ബി.ജയചന്ദ്രൻപിള്ളയുടെ സഹായത്തിൽ നവീകരിച്ച ഗ്രന്ഥശാല ഉദ്ഘാടനം സംഘാടക സമിതി ചെയർമാൻ എൻ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഉഷ സി.ആർ,മുൻ ഹെഡ്മാസ്റ്റർ രാജൻ.സി.ഐ,ഉപസമിതി അദ്ധ്യക്ഷന്മാരായ ബി.രതീഷ്കുമാർ,ഡി.സുരേഷ് ലാൽ,ജി.സുരേഷ് ബാബു,ജി.പ്രഫുല്ല ചന്ദ്രൻ,ആർ.സെയിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |