കിളിമാനൂർ: കുറഞ്ഞചെലവിൽ കുടിവെള്ളം എന്ന ആശയവുമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ വാട്ടർ എ.ടി.എമ്മുകൾ നോക്കുകുത്തികളാകുന്നു. 2019ൽ ആവിഷ്കരിച്ച ഈ പദ്ധതിക്ക് വളരെ കുറഞ്ഞനാളുകൾ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ഒരു ലിറ്റർ വെള്ളത്തിന് 20 രൂപവേണ്ടിടത്ത് 1 രൂപ മുടക്കിയാൽ അരലിറ്റർ വെള്ളം കിട്ടും. 10 ലക്ഷം രൂപ ചെലവാക്കി ഗ്രാമപഞ്ചായത്തിലെ 5 സ്ഥലത്താണ് എ.ടി.എം സ്ഥാപിച്ചത്. ഇതിൽ 1 രൂപയിട്ടാൽ ശുദ്ധീകരിച്ച കുടിവെള്ളം ടാപ്പിലൂടെ ലഭിക്കും. 1 ലിറ്റർ,5ലിറ്റർ,10 ലിറ്റർ എന്നിങ്ങനെയായിരുന്നു എ.ടി.എമ്മിലെ കുടിവെള്ള ലഭ്യത.
എ.ടി.എം സ്ഥാപിച്ചത്
1.കരവാരം പഞ്ചായത്തിൽ വഞ്ചിയൂർ ജംഗ്ഷൻ
2.നഗരൂർ പഞ്ചായത്തിലെ കേശവപുരം സി.എച്ച്.സി
3.പുളിമാത്ത് പഞ്ചായത്ത് ഓഫീസിന് മുൻവശം
4.പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ്
5.പള്ളിക്കൽ പഞ്ചായത്തിൽ പള്ളിക്കൽ ജംഗ്ഷൻ
എ.ടി.എമ്മുകൾ മരണശയ്യയിൽ
ഗ്രാമപഞ്ചായത്തിലെ അഞ്ചിടത്തായി സ്ഥാപിച്ച എ.ടി.എമ്മുകൾ മരണശയ്യയിലായിട്ട് 6 വർഷം പിന്നിട്ടു. എന്നാൽ ഇവ വീണ്ടും പ്രവർത്തന സജ്ജമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വേനൽ കടുത്തതോടെ വെള്ളത്തിനായി ജനം നൊട്ടോട്ടമോടുകയാണ്. രോഗികൾ, വിദ്യാർത്ഥികൾ തുടങ്ങി നിരവധിപേരുടെ ദാഹമകറ്രാൻ ശേഷിയുള്ള ഈ എ.ടി.എമ്മുകൾ തുറന്നുപ്രവർത്തിക്കണമെന്നാണ് പൊതുവായ ആവശ്യം.
ഫോട്ടോ: കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ചിരിക്കുന്ന വാട്ടർ എ. ടി. എം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |