കിളിമാനൂർ: പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ 1940ൽ ലൈബ്രറി സ്ഥാപിച്ച ഡോ.ഗോദവർമ്മയുടെ നവീകരിച്ച എണ്ണഛായാചിത്രം അദ്ദേഹത്തിന്റെ മകളും കേരളപാണിനി എ.ആർ.രാജരാജവർമ്മയുടെ ചെറുമകളും എഴുത്തുകാരിയുമായ സുജാത സംക്രാന്തി അനാച്ഛാദനം ചെയ്തു.
1977ൽ കിളിമാനൂർ കൊട്ടാരത്തിലെ മാലതിഭായി തമ്പുരാട്ടിയാണ് ചിത്രം വരച്ചത്.കാലപ്പഴക്കത്തെ തുടർന്ന് നാശോന്മുഖമായ ചിത്രം പഞ്ചായത്തിന്റെ അഭ്യർത്ഥനപ്രകാരം ചിത്രകാരനായ കിളിമാനൂർ ഷാജിയാണ് പുതുക്കി വരച്ചത്.ആദ്യ ലൈബ്രേറിയനായിരുന്ന എൻ.കെ.മാധവന്റെ ചിത്രവും നവീകരിച്ചു.കിളിമാനൂർ കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് ദിവാകര വർമ്മ,പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ, വൈസ് പ്രസിഡന്റ് എസ്.വി.ഷീബ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |