കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ 6 പൊതുവിദ്യാലയങ്ങളിൽ 2023- 24 വാർഷിക പദ്ധതിയുടെ ഭാഗമായി നിരവധി മികവുറ്റ ഭൗതിക സാഹചര്യങ്ങളൊരുക്കി. എല്ലാ വിദ്യാലയങ്ങളിലും സോളാർപാനലുകൾ സ്ഥാപിച്ചു.വിദ്യാലയങ്ങൾക്ക് 70,000 രൂപ വിലയുള്ള വാട്ടർ പ്യൂരിഫയറുകൾ നൽകി. കൂടാതെ എല്ലാ വിദ്യാലയങ്ങളും പെയിന്റ് ചെയ്തു.ഇൻസിനറേറ്റർ, നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇലക്ട്രിക് ബെല്ല്, കണിയാപുരം ഗവൺമെന്റ് യു.പി.എസിൽ മെസ്ഹാൾ, ഡൈനിംഗ് ടേബിൾ എന്നിവയും നൽകി.
കുട്ടികൾക്ക് വ്യക്തിത്വ വികസനത്തിനായി ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ.മാജിതാ ബീവി സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.ആർ.റഫീഖ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മണി മധു,പഞ്ചായത്ത് അംഗങ്ങളായ എസ്.സിത്താര,പി.അനിൽകുമാർ,മാലിക് ജബ്ബാർ,കൃഷ്ണൻകുട്ടി,ഹെഡ്മാസ്റ്റർ എം.ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |