വർക്കല: കഴിഞ്ഞദിവസം വെട്ടൂർ ഭാഗത്തെ ക്ഷേത്രത്തിൽ നിന്നും ഭക്ഷണം കഴിച്ച ചിലർ ഭക്ഷ്യവിഷബാധ ലക്ഷണങ്ങളുമായി വെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വർക്കല താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഈ സാഹചര്യം മുൻനിറുത്തി കൂടുതൽ ശ്രദ്ധയോടെ ഭക്ഷണങ്ങൾ നൽകണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശം. എല്ലാ ക്ഷേത്രങ്ങളിലും അന്നദാനം നടക്കുന്ന സാഹചര്യത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം കുറഞ്ഞാൽപോലും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാമെന്നാണ് വിലയിരുത്തൽ. കൂടാതെ വേനൽമഴ പെയ്തെങ്കിലും ഇനിയും ചൂട് കൂടാമെന്നിരിക്കെ വഴിയോരങ്ങളിൽ നിന്നും മറ്റുമുള്ള ശീതളപാനീയങ്ങളുടെയും, ഫ്രൂട്ട് ജൂസ് കടകളിലെ വെള്ളവും ഉപയോഗിക്കുന്ന പാത്രങ്ങളും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു.
മാനദണ്ഡങ്ങൾ പാലിക്കണം
വ്യക്തിശുചിത്വം പാലിക്കുക.
ശുദ്ധമായ ജലം ഉപയോഗിക്കുക
വെള്ളം ശേഖരിക്കുന്ന ടാങ്കും വൃത്തിയാണെന്ന് ഉറപ്പാക്കുക
ഗുണനിലവാരമുള്ള അസംസ്കൃതവസ്തുക്കൾ ഉപയോഗിക്കുക
പാകം ചെയ്യുന്ന ഭക്ഷണം മണിക്കൂറിനകം വിതരണം ചെയ്തു തീർക്കണം.
കുടിക്കാൻ തിളപ്പിച്ച വെള്ളം ഉപയോഗിക്കുക.
ഒരുകാരണവശാലും പച്ചവെള്ളം അതിലേക്ക് ചേർക്കരുത്.
അക്ഷയകേന്ദ്രം വഴി അപേക്ഷിക്കാം
അന്നദാനം നൽകുന്ന ആരാധനാലയങ്ങൾ, വ്യക്തികൾ,സംഘടനകൾ എന്നിവർ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് അക്ഷയകേന്ദ്രം വഴി 100 രൂപ ഫീസ്, ആധാർ കാർഡ്, ഫോട്ടോ എന്നിവയുമായി അപേക്ഷിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |