തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കോളേജിലെ കൗൺസലിംഗ് സെല്ലിന്റെ പ്രവർത്തനോദ്ഘാടനം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കൊഗ്നിറ്റീവ് ന്യൂറോസയൻസ് (ഐക്കൺസ്) ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവി ഡോ.നന്ദിനി ജയചന്ദ്രൻ നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ആർ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൗമാരക്കാർക്കും യുവജനങ്ങൾക്കുമുള്ള കൗൺസലിംഗിന്റെ പ്രസക്തി എന്ന വിഷയത്തിൽ ഡോ.നന്ദിനി മുഖ്യപ്രഭാഷണം നടത്തി.കൗൺസലിംഗ് സെൽ കൺവീനർ ഡോ.കെ.എസ്.കലാറാണി, സൈക്കോളജി മേധാവി ഡോ.സ്വപ്ന രാമചന്ദ്രൻ,അസി.പ്രൊഫസർ എ.ഹരികൃഷ്ണൻ, ഡോ.ഹിയ റോയി, ഡോ.എസ്.പി.ശ്രീനിവാസൻ, ഡോ.സി.വി.സന്ധ്യ,ഡോ.ടി.കെ.സ്മിത,ഡോ.വി.പി.വീണ ഗോപാൽ,ഡോ.ദീപ പ്രസാദ്, ആരതി ശർമ്മ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |