നെയ്യാറ്റിൻകര: അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനാംഗങ്ങൾക്ക് ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തെങ്ങുകയറ്റ പരിശീലനം ആരംഭിച്ചു. ഹരിത സഹായ സ്ഥാപനമായ അമാസ് കേരളയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹരിൻ ബോസ്, അസിസ്റ്റന്റ് സെക്രട്ടറി ശിവൻ,വി.ഇ.ഒ അജു, കൺസോർഷ്യം പ്രസിഡന്റ് വിമല,സെക്രട്ടറി ഷീബ, ഹരിതസഹായ സ്ഥാപനത്തിലെ ട്രെയിനർമാരായ സുർജിത്ത്,ആഷിക് എന്നിവർ പങ്കെടുത്തു.സേവനം ആവശ്യമുള്ളവർ ഹരിത കർമ്മ സേനാംഗങ്ങളെ അറിയിക്കണമെന്ന് പ്രസിഡന്റ് വി.പി.സുനിൽ കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |