തിരുവനന്തപുരം: നിയമവിരുദ്ധ റിക്രൂട്ട്മെന്റ് എജൻസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രൊട്ടക്‌ടർ ഒഫ് എമിഗ്രന്റ്സും പൊലീസും സംയുക്തമായി മാർച്ച് 1ന് റിക്രൂട്ട്മെന്റ് ഏജൻസികളിൽ മിന്നൽ പരിശോധന നടത്തി. കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയ റെയ്ഡിൽ ദുരുദ്ദേശപരമായ രേഖകൾ ചമയ്ക്കൽ,അനധികൃത റിക്രൂട്ട്മെന്റ്, 1983ലെ എമിഗ്രേഷൻ നിയമത്തിന്റെ ലംഘനങ്ങൾ എന്നിവയുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി. വ്യാജ തൊഴിൽ കരാറുകൾ,പാസ്പോർട്ടുകൾ,പരിചയ സമ്പന്നരല്ലാത്ത തൊഴിലന്വേഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കുറ്റകരമായ രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കുടിയേറ്റക്കാരെ ചൂഷണത്തിൽ നിന്നും വഞ്ചനയിൽ നിന്നും സംരക്ഷിക്കുന്നതിനായി "ഓപ്പറേഷൻ മൈഗ്രന്റ് ഷീൽഡ്" എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷയും ക്ഷേമവും അപകടത്തിലാക്കുന്ന ചൂഷണമോ വഞ്ചനാപരമായ നടപടികളോ അനുവദിക്കാനാവില്ലെന്ന് മേജർ ശശാങ്ക് ത്രിപാഠി പ്രൊട്ടക്‌ടർ ഓഫ് എമിഗ്രന്റ്സ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |