തിരുവനന്തപുരം:ലോക ഗ്ലോക്കോമ വാരത്തോടനുബന്ധിച്ച് ട്രിവാൻഡ്രം ഒഫ്താൽമിക് ക്ലബിന്റെ നേതൃത്വത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ശംഖുംമുഖം ദേവി പ്രതിമയ്ക്ക് സമീപം ആരംഭിച്ച വാക്കത്തോൺ പി.കെ. രാജശേഖരൻ ഫ്ളാഗ് ഓഫ് ചെയ്തു. അഭിനേതാവ് മധുപാൽ മുഖ്യ അതിഥിയായി.
'സാഗര കന്യക ' പ്രതിമയ്ക്ക് സമീപം വാക്കത്തോൺ സമാപിച്ചു.ക്ളബ് സെക്രട്ടറി ഡോ.ആഷാദ് ശിവരാമൻ,കേരള സ്റ്റേറ്റ് ഒഫ്താൽമിക് ക്ലബ് സെക്രട്ടറി ബിജു ജോൺ,ടി.ഒ.സി പ്രസിഡന്റ് ഡോ. മിനുമാത്തൻ,കേരള സ്റ്റേറ്റ് ഒഫ്താൽമിക് സൊസൈറ്റി ട്രഷറർ ഡോ.തോമസ് ജോർജ്,ട്രഷറർ അശോക് നടരാജ്,മുൻ പ്രസിഡന്റ് ഡോ.അരൂപ് ചക്രവർത്തി,ഡോ.മീന ചക്രവർത്തി,ഡോ.ദേവിൻ പ്രഭാകർ ഡോ.കവിത ദേവിൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |