തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ വനിതാ കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു.കെ.എസ്.കെ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ വനിതാ കൺവീനർ രാധാധർമ്മരാജൻ അദ്ധ്യക്ഷയായി. സംസ്ഥാന വനിതാ ജോയിന്റ് കൺവീനർ ഡോ.വി.എം.സുനന്ദകുമാരി സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. 'മുതിർന്ന വനിതകളും ജീവിതശൈലീരോഗങ്ങളും' എന്ന വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് എച്ച്.ഒ.ഡി കമ്മ്യൂണിറ്റി മെഡിസിൻ ഡോ.യു.അനൂജ ക്ലാസെടുത്തു. എസ്.സി.എഫ്.ഡബ്ല്യു.എ സംസ്ഥാന ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൻ,ജില്ലാ പ്രസിഡന്റ് ജി.രാജൻ,സെക്രട്ടറി കെ.സുകുമാരൻ ആശാരി എന്നിവർ സംസാരിച്ചു. ഹേമ .ബി.എൽ സ്വാഗതവും, പി.ഡി.പത്മിനി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |