വിഴിഞ്ഞം: കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ. വിഴിഞ്ഞം ഹാർബർ റോഡ് വലിയവിള കോളനിയിൽ റാസ് ലിഫ് ഖാൻ (46), മാറനല്ലൂർ പെരുമ്പഴുതൂർ പൊറ്റവിള ജയ ഭവനിൽ ബ്രിട്ടോവി.ലാൽ (39), റസൽപുരം പിണങ്ങോട്ടുകുഴി വീട്ടിൽ ബിജോയ് (22) എന്നിവരെയാണ് ഡാൻസാഫ് സംഘം ഉൾപ്പെട്ട വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ പുലർച്ചെ 2.30ഓടെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്തെ സർവീസ് റോഡിൽ വച്ചാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 1.404 കിലോ കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് ബ്രിട്ടോയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 200 ഗ്രാം കഞ്ചാവുകൂടി കണ്ടെത്തി. കഞ്ചാവ് കൈമാറ്റം നടക്കവെയാണ് ഇവർ പിടിയിലായത്. രണ്ടും മൂന്നും പ്രതികൾ എത്തിയ സ്കൂട്ടറും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം എസ്.എച്ച്.ഒ ആർ. പ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ. എം. പ്രശാന്ത്, എസ്.സി.പി.ഒ മാരായ ഗോഡ് വിൻ, സാബു എന്നിവരാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |