
മലയിൻകീഴ്: മലയിൻകീഴ് പഞ്ചായത്ത് വെൽഫെയർ സഹകരണ സംഘം 13-ാംമത് വാർഷിക സമ്മേളനം കാട്ടാക്കട സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എൽ.ബിനിൽകുമാർ ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സംഘം പ്രസിഡന്റ് വി.കെ.സുധാകരൻനായർ അദ്ധ്യക്ഷനായി.
വൈസ് പ്രസിഡന്റ് എൻ.ആർ.വിജയകുമാരൻ നായർ, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ശോഭനകുമാരി,പി.എൻ.രാമചന്ദ്രക്കുറുപ്പ്,എസ്.ഐ.രാജേഷ്,സുകേശ് എന്നിവർ സംസാരിച്ചു. ചികിത്സാ സഹായം, എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയവരെയും ജില്ലായിലെ മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ പുരസ്കാരം നേടിയ കേരളകൗമുദി മലയിൻകീഴ് ലേഖകൻ ടി.എസ്.ചന്ദ്രൻ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |