തൃശൂർ: വാഹന പുക പരിശോധന കേന്ദ്രങ്ങളെ സർക്കാർ സംരക്ഷിക്കണമെന്ന് അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ പൊല്യൂഷൻ ടെസ്റ്റിംഗ് ടെക്‌നീഷ്യൻ ആൻഡ് ഓണേഴ്‌സ് (എ.എ.പി.ടി.ടി.ഒ) ഭാരവാഹികൾ ആവശ്യപ്പെട്ടു. ഒരു വർഷം കാലാവധിയുള്ള പെട്രോൾ വാഹനങ്ങളുടെ ഫീസ് പുനഃക്രമീകരിക്കുക, വാഹൻ പി.യു.സി സൈറ്റിൽ വാഹനങ്ങളുടെ ഡാറ്റ, ഫ്യൂവൽ, നോംസ് എന്നിവ തിരുത്താനുള്ള അവകാശം പരിശോധനാ കേന്ദ്രം നടത്തിപ്പുകാർക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരപരിപാടികളുമായി മുന്നോട്ടുപോകും. നവംബർ ഒന്നിന് തിരുവനന്തപുരത്തെ ഗതാഗതമന്ത്രിയുടെ വസതിക്ക് മുൻപിൽ പിച്ചച്ചട്ടിയുമായി സമരം സംഘടിപ്പിക്കുമെന്നും അറിയിച്ചു.
എ.എ.പി.ടി.ടി.ഒ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഗിരീഷ് പാലാഴി, ഷിബിൻ, വിപിൻദാസ്, സജീവൻ, ലത സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |