
നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10ന് നെയ്യാറ്റിൻകരയിൽ സംഘടിപ്പിക്കുന്ന യൂണിയൻ മേഖലാ നേതൃസംഗമത്തിന് മുന്നോടിയായി നെയ്യാറ്റിൻകര യൂണിയന്റെ കീഴിലുള്ള പുത്തനമ്പലം,മണലുവിള,ശബരിമുട്ടം,കമുകിൻകോട്,രാമപുരം,പുന്നയ്ക്കാട്,ഊരൂട്ടുകാല,ഓലിക്കോട് തുടങ്ങിയ ശാഖകൾ സംഘടിപ്പിച്ചുകൊണ്ടുള്ള മേഖലാസമ്മേളനം നടന്നു.
ആറാലുംമൂട്,പുത്തനമ്പലം ശാഖാ ഹാളിൽ കൂടിയ സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ ഉദ്ഘാടനം ചെയ്തു. മഹാസംഗമത്തിൽ ശാഖ അംഗങ്ങളുടെ സാന്നിദ്ധ്യവും സഹകരണവും ഉറപ്പാക്കാൻ മുഴുവൻ ശാഖ ഭാരവാഹികളുടെയും പ്രവർത്തകരുടെയും പൂർണ സഹകരണവും പിന്തുണയും വേണമെന്ന് യൂണിയൻ പ്രസിഡന്റ് വ്യക്തമാക്കി.
യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ,യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.സുരേഷ് കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.എൽ.ബിനു,യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അരുവിപ്പുറം സുമേഷ്, സെക്രട്ടറി അനൂജ് മുള്ളറവിള,പുത്തനമ്പലം ശാഖ പ്രസിഡന്റ് സാബു,സെക്രട്ടറി സിനി, വനിതാ സംഘം യൂണിയൻ സെക്രട്ടറി ശൈലജ സുധീഷ്,സരിത,സന്ധ്യ, ലളിതാമണി,യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ആദർശ് വി.ദേവ്,അരുൺകുമാർ, ആഞ്ജനേയൻ,ജയശങ്കർ,ഷിബിൻ,രജനി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |