തിരുവനന്തപുരം : ദേശീയ കാൻസർ അവബോധ ദിനമായ തിങ്കളാഴ്ച പുത്തരിക്കണ്ടത്ത് 2000 ഡോക്ടർമാരുടെ നേതൃത്വത്തിൽ കാൻസർ പരിശോധന നടക്കും. രാവിലെ 9ന് പുത്തരിക്കണ്ടം മൈതാനത്തെ ഇ.കെ.നായനാർ പാർക്കിൽ ആരംഭിക്കുന്ന സൗജന്യ ഓറൽ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് രാത്രി 9വരെ നീണ്ടുനിൽക്കും. സ്വസ്തി ഫൗണ്ടേഷൻ,കേരള യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ്,റീജിയണൽ കാൻസർ സെന്റർ,ഐ.എം.എ തിരുവനന്തപുരം,ഗവ.ഡെന്റൽ കോളേജ്,ഗോകുലം മെഡിക്കൽ കോളേജ്,ഐ.ആർ.ഐ.എ കേരള,പി.എം.എസ് ഡെന്റൽ കോളേജ്,ഗവൺമെന്റ് കോളേജ് ഒഫ് നഴ്സിംഗ്, ശ്രീ ശങ്കരാ ഡെന്റൽ കോളേജ് തിരുവനന്തപുരം, റീജിയണൽ കാൻസർ അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവനന്തപുരം, കാൻസർ കൺട്രോൾ ഫൗണ്ടേഷൻ ഒഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗജന്യ ദന്ത പരിശോധനയും ഇതോടനുബന്ധിച്ച് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |