തിരുവനന്തപുരം: എഫ്.സി.ഐ മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾ തിരുത്തണമെന്നാവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകൾ നവം. 11ന് പണിമുടക്കും.
തൊഴിലാളികളെ അനാവശ്യമായി സ്ഥലംമാറ്റുക, അശാസ്ത്രീയമായ വാഗൺ പ്ലെയിസ്മെന്റിന്റെ ഫലമായുണ്ടാകുന്ന ഡമറേജിന്റെ ഉത്തരവാദിത്വം തൊഴിലാളികളുടെ തലയിൽ കെട്ടി വയ്ക്കുക, ദേശീയ അവധികളിൽ പോലും അടിമപ്പണി ചെയ്യിക്കുക തുടങ്ങിയ പ്രശ്നങ്ങൾ തൊഴിലാളികൾ നേരിടുകയാണെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി. കൺവെൻഷൻ പ്രസിഡന്റ് വിജയൻ കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി. വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.എസ്. നായിഡു, സെക്രട്ടറിമാരായ ടി.എസ്.ദാസ്, ബി.ഷാജഹാൻ, ട്രഷറർ ധർമ്മരാജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |