തിരുവനന്തപുരം: കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര താലൂക്കിൽ നടന്ന പരാതി പരിഹാര അദാലത്ത് 'കളക്ടറോടൊപ്പം' പരിപാടിയിൽ താലൂക്ക് പരിധിയിലെ വിവിധ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് ലഭിച്ചത് 67 പരാതികൾ. ഇതിൽ 41 എണ്ണം തീർപ്പാക്കി.ബാക്കിയുള്ളവ അടിയന്തരമായി തീർപ്പാക്കും. നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ നടന്ന അദാലത്തിൽ സാധാരണക്കാരായ നിരവധി ആളുകളാണ് പരാതിയുമായെത്തിയത്.റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 36 അപേക്ഷകളും മറ്റുവകുപ്പുകളുടെ 31 അപേക്ഷകളും ലഭിച്ചു. പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകൾ,റീസർവേ,അതിർത്തി വഴി തർക്കം,അനധികൃത കൈയേറ്റം,ലൈഫ് ഭവന പദ്ധതി,ആർടിഒ,മുനിസിപ്പാലിറ്റി,പഞ്ചായത്ത് തുടങ്ങി ലഭിച്ച അപേക്ഷകൾ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് തുടർ നടപടികൾക്കായി കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |