തൃശൂർ : തൃശൂർ പൂരം പ്രദർശനത്തിന്റെ തറവാടക വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ധർണ നടത്തി.
തൃശൂർ പൂരത്തിന്റെ പൈതൃകം സംരക്ഷിക്കുക, പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങൾക്കും പങ്കാളി ക്ഷേത്രങ്ങൾക്കും പ്രോത്സാഹജനകമായ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.സതീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശബരിമല അയ്യപ്പ സേവാ സമാജം അഖിലേന്ത്യ സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥൻ, പി.മോഹൻ മേനോൻ, വി.മുരളീധരൻ, യു.പുരുഷോത്തമൻ, പി.ശശികുമാർ, പി.സുധാകരൻ, അഞ്ജലി വേണാട്, അനിൽ കുമാർ, പി.ആർ.ഉണ്ണി, എസ്.കല്യാണ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |