തൃശൂർ : പുതിയ കാലത്തിന്റെ ഭാവുകത്വവും രാഷ്ട്രീയവും പ്രകാശിപ്പിക്കുന്ന 'ഷീ ആർക്കൈവ് ' എന്ന സ്ത്രീപക്ഷ നാടകവുമായുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥയുടെ ജില്ലാപര്യടനത്തിന് ഇന്ന് വൈകീട്ട് തുടക്കമാകും. പരിഷത്തിന്റെ വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് കലാജാഥാപര്യടനം. പെരിഞ്ഞനം ഗവ.യുപി.സ്കൂളിൽ സംഘടിപ്പിക്കുന്ന സമ്മേളനം ഗായിക ഇന്ദുലേഖ ജയരാജ് ഉദ്ഘാടനം ചെയ്യും. പരിഷത്തിന്റെ കേരള പദയാത്രയിൽ 140ഓളം കേന്ദ്രങ്ങളിൽ അവതരിപ്പിക്കപ്പെട്ട നാടകം ചില പുതുമയുള്ള മാറ്റങ്ങളോടെയാണ് വീണ്ടും രംഗത്തെത്തുന്നത്. സിനിമാ അഭിനേത്രിയും സാംസ്കാരിക പ്രവർത്തകയുമായ ഡോ.സജിത മഠത്തിൽ രചിച്ച നാടകത്തിന്റെ സംവിധായകൻ അരുൺ ലാൽ ആണ്. ഏപ്രിൽ 29ന് കുന്നംകുളത്ത് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |