തൃശൂർ: ഇന്ത്യൻ റൂമറ്റോളജി അസോസിയേഷൻ കേരള ചാപ്റ്ററിന്റെ സമ്മേളനം സമാപിച്ചു. അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് ഡോ.ബി.ജി ധർമ്മനാഥ് , കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.രമേഷ് ഭാസി, സെക്രട്ടറി ഡോ.എൻ.വി ജയചന്ദ്രൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ.പോൾ ടി.ആന്റണി എന്നിവർ സംസാരിച്ചു.
ഏപ്രിൽ മാസം റൂമറ്റോളജി മാസമായി ആചരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ധർമ്മരാജ് സംസാരിച്ചു. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ആധുനിക ചികിത്സാരീതികൾ എന്ന വിഷയത്തിൽ വാതരോഗ വിദഗ്ദ്ധർ പ്രബന്ധമവതരിപ്പിച്ചു. 150 ഡോക്ടർമാർ പങ്കെടുത്തു. കേരള ചാപ്റ്റർ ഭാരവാഹികൾ : ഡോ.ബി.പത്മകുമാർ (പ്രസിഡന്റ്), ഡോ.പത്മനാഭ ഷേണായി (എറണാകുളം, സെക്രട്ടറി), ഡോ.വി.ജയചന്ദ്രൻ (വൈ.പ്രസിഡന്റ്), ഡോ.ജിജിത്ത് കൃഷ്ണൻ (ജോ.സെക്രട്ടറി), ഡോ.വിശാദ് വിശ്വനാഥ് (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |