തൃശൂർ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ സംസ്ഥാന തല ശിൽപ്പശാലയും സെമിനാറും പ്രദർശനവും മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയം മാത്രമല്ല, എയ്ഡഡ് വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യം വികസിപ്പിച്ചെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.
അക്കാഡമിക് കെട്ടിടങ്ങൾ, ലൈബ്രറികൾ, ലാബ് തുടങ്ങിയവയെല്ലാം വികസിപ്പിച്ച് ഭൗതിക സാഹചര്യങ്ങളൊരുക്കി മുന്നോട്ട് പോകുന്നതിനൊപ്പം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചർച്ച നടത്തുകയും തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സെമിനാർ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി.മദനമോഹനൻ, ഡോ.ആർ.കെ.ജയപ്രകാശ്, ഒ.പി.വിജയകുമാരി, ഫസലു അലി, ഡോ.എം.ശ്രീജ, എൻ.കെ ശ്രീലത, ഡോ.എം.നാരായണനുണ്ണി, വി.മനോജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |