SignIn
Kerala Kaumudi Online
Saturday, 04 May 2024 9.40 AM IST

ശാന്തിഗിരി ആശ്രമത്തിൽ പ്രതിഷ്ഠാ വാർഷികം

1

മുളങ്കുന്നത്തുകാവ്: തങ്ങാലൂരിലെ ശാന്തിഗിരി ആശ്രമത്തിൽ അഞ്ചാമത് പ്രതിഷ്ഠാ വാർഷികാഘോഷം 28ന് നടക്കും. രാവിലെ അഞ്ചിന് ആരാധനയോടെ പ്രാർത്ഥനാചടങ്ങുകൾക്ക് തുടക്കമാകും. ആറിന് ധ്വജം ഉയർത്തൽ, ഒമ്പതിന് ആരാധന എന്നിവ നടക്കും. രാവിലെ പത്തരയ്ക്ക് പ്രതിഷ്ഠാ വാർഷിക സമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി വിശിഷ്ട സാന്നിദ്ധ്യമാകും. അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അദ്ധ്യക്ഷത വഹിക്കും. സ്വാമി നന്ദാത്മജാനന്ദ, ഉസ്താദ് അബ്ദുൾ അസീസ് നിസാമി, ഫാദർ ഡോ.തോമസ് എടക്കളത്തൂർ, ജനനി കല്പന ജ്ഞാന തപസ്വിനി, ബ്രഹ്മകുമാരി കൗസല്യ രാജയോഗ ടീച്ചർ, ജനനി ആദിത്യ ജ്ഞാന തപസ്വിനി തുടങ്ങിയവർ പങ്കെടുക്കും. 28 ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സൗജന്യ ആയൂർവേദ സിദ്ധ മെഡിക്കൽ ക്യാമ്പും ഉച്ചയ്ക്ക് 11.30 ന് മെഡിക്കൽ കോളേജിലെ നിർദ്ധനരായ രോഗികൾക്ക് ഭക്ഷണ വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.