തൃശൂർ: ഹിന്ദു ഇണോമിക് ഫോറത്തിന്റെ പേരിൽ അനധികൃത പിരിവ് നടത്തുന്നുണ്ടെന്നും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ. 11 വർഷമായി എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയ്ക്ക് 30 അഫിലിയേറ്റഡ് ചാപ്റ്ററുകളാാണുള്ളത്. ജില്ലയിലെ അഫിലിയേറ്റഡ് ചാപ്റ്ററിന്റെ രജിസ്‌ട്രേഷൻ നമ്പർ ദുരുപയോഗം ചെയ്താണ് പണപിരിവ് നടത്തുന്നത്. ഇവർ ചിലയിടങ്ങളിൽ അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൊടുക്കുകയും ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അക്കൗണ്ടുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ടുകൾ വഴിയാണ് പണപ്പിരിവ്. ഇവർക്കെതിരെ തൃശൂർ സബ് കോടതിയിലും എറണാകുളം ജില്ലാ കോടതിയിലും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹിന്ദു ഇണോമിക് ഫോറം എന്ന പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ വിലക്കുകൾ നിലവിലുണ്ടെന്നും ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജു ഗോപിനാഥ്, സംസ്ഥാന പ്രസിഡന്റ് എം.വി. ജിനൻ എന്നിവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |