SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.12 AM IST

മലയാള കാവ്യസാഹിതി സംസ്ഥാന സമ്മേളനം

1

തൃശൂർ: സ്വതന്ത്ര കലാസാഹിത്യ പ്രവർത്തകരുടെ സംസ്ഥാന സംഘടനയായ മലയാള കാവ്യസാഹിതിയുടെ സംസ്ഥാന സമ്മേളനം 13ന് സാഹിത്യ അക്കാഡമി ഹാളിൽ നടത്തും. രാവിലെ ഒമ്പതിന് പ്രൊഫ. എം. തോമസ് മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കാവാലം അനിൽ അദ്ധ്യക്ഷനാകും.

കാവ്യസാഹിതി പുരസ്‌കാരം കഥാകൃത്ത് വി. ഷിനിലാലിന് പ്രൊഫ. എം. തോമസ് മാത്യു സമ്മാനിക്കും. 20001 രൂപയും വെങ്കലശിൽപ്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ ചടങ്ങിൽ ആദരിക്കും. ഉച്ചയ്ക്ക് 12ന് കലാപരിപാടികളും കവിയരങ്ങും നടത്തും.

വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രൊഫ. എസ്.കെ. വസന്തൻ മുഖ്യാതിഥിയാകും. ഡോ. ആർ. രവീന്ദ്രൻ നായർ അദ്ധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഇ. സുമതിക്കുട്ടി, പ്രൊഫ. വി.എ. വർഗീസ്, അജിത രാജൻ, ബേബി പേനകം, പ്രമോദ് ചേർപ്പ് എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.